കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ഏഴിന് കാഞ്ഞങ്ങാട്ട്‌

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ഏഴിന് കാഞ്ഞങ്ങാട്ട്‌

കാഞ്ഞങ്ങാട്: മര്‍ക്കസുഖാഫത്തുസ്സുന്നിയ്യ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ഏഴാം തിയ്യതി രാവിലെ 11മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡി റ്റോറിയത്തില്‍ ജനുവരി 5,6,7 തിയ്യതികളിലുള്ള മര്‍ക്കസ് റൂബി ജൂബിലി ആഘോഷത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കാന്തപുരത്തെ കുടാതെ മകന്‍ ഡോ. അബ്ദുള്‍ ഹക്കീം അസ്ഹരി, ശറഫുല്‍ ഉലമ മഞ്ഞനാടി അബ്ബാസ് ഉസ്താദ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കാട്ടിപ്പാറ അബ്ദുള്‍ ഖാദര്‍ സഖാഫി എന്നിവര്‍ പ്രസംഗിക്കും.
പത്ര സ മ്മേളനത്തില്‍ എസ്.കെ അബ്ദുള്‍ ഖാദര്‍ ഹാജി, അബ്ദുല്‍ ഹമീദ് മദനി, അബ്ദുള്‍ സത്താര്‍ പഴയ കടപ്പുറം, മൂസ പടന്നക്കാട്, ബഷീര്‍ മങ്കയം, വി.സി അബ്ദുല്ല സഅദി, മുസ്തഫ ഫൈസി, ബഷീര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments