കോട്ടച്ചേരി മേല്‍പാലം കരാറെടുക്കാന്‍ ആറു പേര്‍;തീരുമാനം ഒരാഴ്ചക്കകം

കോട്ടച്ചേരി മേല്‍പാലം കരാറെടുക്കാന്‍ ആറു പേര്‍;തീരുമാനം ഒരാഴ്ചക്കകം

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന് റോഡ്‌സ് ആന്റ് ബ്രിഡ്ജ് കോര്‍പറേഷന്‍ ക്ഷണിച്ച ടെണ്ടറുകള്‍ സ്വീകരിക്കാനുള്ള ഓഫറുകളുമായി ആറ് പ്രമുഖ കരാറുക്കാര്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നല്‍കേണ്ട അവസാന ദിവസം കഴിഞ്ഞ ദിവസം അവസാനിച്ചപ്പോഴാണ് ആറു പേര്‍ രംഗത്തുള്ളത്. 13 കോടി 90 ലക്ഷം രൂപയായിരുന്നു പാലം നിര്‍മാണത്തിന് പൊതുമാരമത്ത് നിശ്ചയിച്ച ചെലവ്.
റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോര്‍പറേഷന്റെ മാര്‍ഗ രേഖ പ്രകാരം ടെണ്ടര്‍ തുകയോടെപ്പം നിര്‍മാണത്തിന്റെ രൂപ രേഖയും കരാറുക്കാരന്‍ സമര്‍പ്പിക്കണം. ഇപ്രകാരം കോട്ടച്ചേരി മേല്‍പാലത്തിന് ടെണ്ടര്‍ സമര്‍പ്പിച്ചവരുടെ രൂപ രേഖയും യോഗ്യതയും പരിശോധിച്ച് ടെണ്ടര്‍ ഒരാഴ്ചയ്ക്കകം സ്വീകരിക്കു മെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോര്‍പറേഷന്‍ ജന.സെക്രട്ടറി പറഞ്ഞു.

Post a Comment

0 Comments