തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രമാണ് ബീരിച്ചേരി. ബീരിച്ചേരിയില്‍ നിന്നാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റായ ഫൗസിയയും നേരത്തെ പഞ്ചായത്ത് പ്രസിഡന്റായ ഏ.ജി.സി ബഷീറും തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഖാന്‍സാഹിബും ബീരി ച്ചേരിക്കാരനായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് മുസ്ലിംലീഗിനെ ഞെട്ടിച്ച് കൊണ്ട് ഒരു പറ്റം യുവാക്കള്‍ ബീരിച്ചേരിയില്‍ നിന്ന് സി.പി.എം ചേര്‍ന്നിരുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയില്‍ അവര്‍ക്ക് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ മെംബര്‍ഷിപ്പ് നല്‍കും. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് അതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
0 Comments