കാഞ്ഞങ്ങാട് : മുട്ടുംതല ദാറുല്‍ഉലൂം മദ്രസ്സ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസീന്‍ 'ജാലകം' ഇബ്രാഹിം മുസ്ലിയാര്‍ തളിപ്പറമ്പ് പ്രകാശനം ചെയ്തു. മുട്ടുംതല മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് സണ്‍ലൈറ്റ് അബ്ദുള്‍ റഹിമാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് മുഹമ്മദലി അസ്ഹരി, സദര്‍മുഅലിം അബ്ദുല്‍ അസീസ് ബദ്രി, അബ്ദുള്ള മാട്ടുമ്മല്‍, സണ്‍ലൈറ്റ് ഇബ്രാഹിംഹാജി, എം.എ.റഹിമാന്‍, അബ്ദുള്ള മീലാദ്, സാദിഖുല്‍അമീന്‍, മുസ്തഫ അസ്ഹരി, അഷ്റഫ് മൗലവി, അഹമ്മദ് മൗലവി, സാബിദ് മൗലവി, എന്നിവര്‍ സംസാരിച്ചു.
0 Comments