കാഞ്ഞങ്ങാട്: വിവിധ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ഗുണ്ടാ ആക്ട് പ്രകാരം അമ്പലത്തറ പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷി(36) നെയാണ് അമ്പലത്തറ പ്രിന്‍സിപല്‍ എസ്.ഐ വിപിന്‍ചന്ദ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നാലോളം വധ ശ്രമമുള്‍പ്പടെ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായ രതീഷിനെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് പ്രകാരം എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയായിരുന്നു. വധശ്രമ കേസില്‍ പ്രതിയായ രതീഷ് ശിക്ഷ കഴിഞ്ഞ് ഒന്നര വര്‍ഷം മുമ്പാണ് ജയിലില്‍നിന്നറങ്ങിയത്. കുണിയയിലെ അബ്ദുള്‍ മുനീറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും ബൈക്ക് യാത്രക്കാരായ അമ്പലത്തറയിലെ രവിയെ തുടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും കോട്ടപ്പാറയിലെ ദോമോദരനെയും ശ്രീജിത്തിനെയും ബൈക്ക് തടഞ്ഞ് നിര്‍ത്തി കയ്യില്‍ കിട്ടിയ രാഖി പൊട്ടിച്ചു മാറ്റി മര്‍ദ്ദിക്കുകയും തുടങ്ങിയ കേസുകളിലെ പ്രതിയുമായാണ് രതീഷ്.
0 Comments