ശിഹാബ്‌ തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ്‌ സേവനം

ശിഹാബ്‌ തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ്‌ സേവനം

ദുബായ്‌: പാണക്കാട്‌ സയ്യദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങളുടെ പേരില്‍ ബദിയടുക്കയിലും പരിസരപ്രദേശങ്ങളിലും സൗജന്യ സേവനം നടത്തുന്നതിനായ്‌ ആധുനിക രീതിയിലുള്ള സൗജന്യ ആശ്രയ ആംബുലന്‍സ്‌ സംവിധാനമൊരുക്കാന്‍ ദുബായ്‌ കെ എം സി സി ബദിയടുക്ക പഞ്ചായത്ത്‌ കമ്മിറ്റി യോഗം തിരുമാനിച്ചു.
ഹോസ്‌പിറ്റലില്‍ കൊണ്ടുപോകുന്നതിന്‌ വാഹനം കിട്ടാത്തതിന്റെ പേരില്‍ ഈ മാസം ഒരു ജീവന്‍ പൊലിഞ്ഞ പ്രദേശമാണ്‌ ബദിയഡുക്ക. മലയോരമേഖല ഉള്‍പ്പെടുന്ന പ്രദേശമായ ഈ മേഖലകളില്‍ നിന്നും അടിയന്തിര ചികിത്സയ്‌ക്ക്‌ കാസര്‍കോടോ,മംഗലാപുരത്തേയോ ആണ്‌ ആശ്രയിക്കുന്നത്‌. പകല്‍ സമയങ്ങളില്‍ തന്നെ വാഹന ലഭ്യത കുറവുള്ള ഈ മേഖല രാത്രി കാലങ്ങളില്‍ വല്യ പ്രയാസമാണ്‌ അനുഭവിക്കുന്നത്‌.
യോഗത്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ പിലാങ്കട്ട ആധ്യക്ഷം വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ്‌ ട്രഷര്‍ മാഹിന്‍ കേളോട്ട്‌ ഉദ്‌ഘാടനം ചെയ്‌തു . സലാം കന്യപ്പാടി, പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഇ ബി അഹ്മദ്‌ മുനീഫ്‌, എം എസ്‌ മൊയ്‌തീന്‍ ഗോളിയടുക്ക, അബൂബക്കര്‍ ബദിയടുക്ക, അസീസ്‌, സിദ്ദീഖ്‌ കാടമന, മൊയ്‌തു എം എച്ച്‌.കെ ടി മുനീര്‍, റസാഖ്‌, അഷറഫ്‌ കോട്ട, ഉബൈദ്‌, എം എസ്‌ ഹമീദ്‌, അഷ്‌റഫ്‌ കുക്കംകൂടല്‍ സംസാരിച്ചു.

Post a Comment

0 Comments