ബേക്കലില്‍ മദ്രസ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ബേക്കലില്‍ മദ്രസ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ബേക്കല്‍:  പിഞ്ചുബാലന്‍ ട്രെയിന്‍ തട്ടി മരിച്ചു. ബേക്കല്‍, മാസ്തിഗുഡയിലെ മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ അബ്‌ദുല്‍ ബാസിത്‌ (11)ആണ്‌ ദാരുണമായി മരിച്ചത്‌. ഇന്നു രാവിലെയാണ്‌ അപകടം. തറവാട്ടു വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകും വഴി പാളം മുറിച്ചു കടക്കുന്നതിനിടയിലെത്തിയ ട്രെയിന്‍ അബ്‌ദുല്‍ ബാസിതിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
മാസ്തിഗുഡ ബദരിയ മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാസിത്. അലീമയാണ്‌ മാതാവ്‌. ഒരു സഹോദരിയുണ്ട്‌. ബേക്കല്‍ എസ്‌ ഐ സോമയ്യയുടെ നേതൃത്വത്തില്‍ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. പൊലീസ്‌ കേസെടുത്തു.



Post a Comment

0 Comments