റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാല കടയടപ്പു സമരം തുടങ്ങി

റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാല കടയടപ്പു സമരം തുടങ്ങി

കാഞ്ഞങ്ങാട്: റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി സംസ്ഥാന വ്യപകമായി അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങി. സര്‍ക്കാര്‍ വാഗ്ധാനം നല്‍കിയ വേതന പാക്കജ്ഉടന്‍ നടപ്പിലക്കുക, കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുക, റേഷന്‍ കടകള്‍ നവീകരിച്ച് ഇ.പോസ്‌മെഷീന്‍ ഉടന്‍ സ്ഥാപിക്കുക, റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ചതിന് ശേഷം കാര്‍ഡ് ഉടമകള്‍ക്ക് മെസേജ്‌നല്‍കുക. തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല കടയടപ്പു സമരം ആരംഭിച്ചത്. സമരത്തിന്റെഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ താലൂക്ക്‌സപ്ലൈ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. എ.നടരാജന്‍, പി.വി.സുരേന്ദ്രന്‍, എന്‍,ഗോപി, പി.വി.സുരേശന്‍, കെ.പി.തമ്പാന്‍, കെ.റസാക്ക്, വി.സുധാകരന്‍, എം.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments