കാഞ്ഞങ്ങാട്: ഏറണാകുളം ആലക്കാട് കെ.ഇ.എം.എച്ച്.എസ് സ്‌ക്കൂളില്‍ നടന്ന അണ്ടര്‍ 17 സംസ്ഥാന വടംവലി ചമ്പ്യന്‍ഷിപ്പില്‍ മല്‍സരിച്ച 4 ഇനങ്ങളിലും കാസര്‍കോട് ജില്ലക്ക് രണ്ടാംസ്ഥാനം. 500 കിലോ ബോയിസ് വിഭാഗത്തില്‍ യഥാക്രമം ഇടുക്കി, കാസര്‍കോട്, മലപ്പുറവും 480 കിലോയില്‍ ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ 420 കിലോ ഗേള്‍ സ് വിഭാഗത്തില്‍ പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ 400 കിലോ വിഭാഗത്തില്‍ കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ എന്നി ടീമുങ്ങളാണ് ജേതാക്കളായത്.
480- 400 കിലോ വിഭാഗത്തില്‍ പരപ്പ ജിഎച്ച്എസ്എസും, 500 കിലോ വിഭാഗത്തില്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളും, 420 കിലോ വിഭാഗത്തില്‍ കുണ്ടംകുഴി ഹയര്‍സെക്കണ്ടറി സ്‌കൂളുമാണ് ജില്ലക്കുവേണ്ടി മാറ്റുരച്ചത്. സമാപന ചടങ്ങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.രാമനാഥന്‍, സംസ്ഥാന സെക്രട്ടറി പി.എം.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments