തൃക്കരിപ്പൂര്‍: നാടിന്റെ ക്ഷേമവും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും ലക്ഷ്യമിട്ട് വ്യാപാരി-വ്യവസായി ഏകോപന സമിതി നടത്തുന്ന തൃക്കരിപ്പൂർ മഹോൽസവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ വിശ്വ പ്രസിദ്ധ നർത്തകൻ ഡോ.വി.പി. ധനഞ്ജയനാണ് ലോഗോ പ്രകാശിപ്പിച്ചത്. സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ.വി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ
വി.കെ.ബാവ, പഞ്ചായത്ത് അംഗം സത്താർ വടക്കുമ്പാട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ: കെ.കെ.രാജേന്ദ്രൻ, ജനറൽ കൺവീനർ സി.എച്ച്.അബ്ദുൽ റഹീം, കൺവീനർ എ ജി.നൂറുൽ അമീൻ, രൂപകൽപന നടത്തിയ മനു കൊയങ്കര തുടങ്ങിയവർ പ്രസംഗിച്ചു. ധനജ്ഞയന് പൊന്നാട ചാർത്തി തൃക്കരിപ്പൂർ പൗരാവലിയുടെ ഉപഹാരം നൽകി.
0 Comments