കാഞ്ഞങ്ങാട്: നവംബര്‍ 25, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സി. പി.ടി സംസ്ഥാന പ്രസിഡന്റ് സി.കെ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറി ജോസ് തയ്യില്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥന ട്രഷറര്‍ ഉമ്മര്‍പാടലടുക്ക, സംസ്ഥാന കോര്‍ഡിനേറ്റര്‍ ബേബി കെ. പിറവം, അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ, ശാന്തകുമാര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേഷിനെയും ജനറല്‍ കണ്‍വീനറായി അനൂപ് ജോര്‍ജ്ജിനെയും തിരഞ്ഞെടുത്തു. കാഞ്ഞങ്ങട് ഗുഡ് ഷെപ്പേര്‍ഡ്ചര്‍ച്ച് ഹാള്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ എന്നിവിടങ്ങളില്‍ 2 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജന പ്രതിനിധികള്‍ , ഉന്നത ഉദ്യോഗസ്ഥര്‍ , കൂടാതെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള ഒന്നാം സംസ്ഥാന സമ്മേളനം 2017 നവംബര്‍ 25, 26, കാഞ്ഞങ്ങാട് സ്വാഗത സംഘം ഭാരവാഹികള്‍ :ചെയര്‍മാന്‍: വി.വി രമേശന്‍ കാഞ്ഞങ്ങാട് (നഗരസഭാ ചെയര്‍മാന്‍),ജനറല്‍ കണ്‍വീനര്‍: അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ,കണ്‍വീനര്‍: മൊയ്ദീന്‍ പൂവടുക്ക,
സബ് കമ്മിറ്റികള്‍ :സ്‌റ്റേജ് & ഡെക്കറേഷന്‍ ചെയര്‍മാന്‍ ശ്രീജിത്ത് തൃശ്ശൂര്‍, കണ്‍വീനര്‍ ബദറുദീന്‍, നൗഫല്‍, നൗഷാദ്. റിസപ്ഷന്‍ കമ്മിറ്റി:ചെയര്‍മാന്‍ അഡ്വ: ജനൈസ് കണ്ണൂര്‍,കണ്‍വീനര്‍ സിദ്ധീക്ക് കോഴിക്കോട്,
ഉഷ ടീച്ചര്‍,ഇബ്രാഹിം,മോഹന്‍ദാസ്.പ്രോഗ്രാം കമ്മിറ്റി:ചെയര്‍മാന്‍ ശാന്തകുമാര്‍ തിരുവനന്തപുരം,കണ്‍വീനര്‍ ഷിനോജ്,രാജാജി എറണാകുളം,രാഹുല്‍ കണ്ണൂര്‍,സുജാത ടീച്ചര്‍.ഫിനാന്‍സ് കമ്മിറ്റി:ചെയര്‍മാന്‍ ഉമ്മര്‍ പാടലടുക്ക, മന്‍സൂര്‍ ആലപ്പുഴ,പോള്‍ കോട്ടയം,അബ്ദുള്‍ റഹിമാന്‍.മീഡിയ & പബ്ലിസിറ്റി:ചെയര്‍മാന്‍ ബേബി പിറവം,കണ്‍വീനര്‍ ഖാലിദ് പൊവ്വല്‍,ശ്രീതിഷ്,നൗഷാദ്,നൗഫല്‍,സുരാസ്.ഫുഡ് കമ്മിറ്റി:ചെയര്‍മാന്‍ വിനോദ് അണിമംഗലത്ത്,കണ്‍വീനര്‍ ജാസര്‍,ഇബ്രാഹിം,രാജു അരയില്‍.വളണ്ടിയര്‍ കമ്മിറ്റി:,ചെയര്‍മാന്‍ അനൂപ് തിരുവനന്തപുരം,കണ്‍വീനര്‍ പ്രദീപന്‍ കെളത്തൂര്‍, സുരേഷ്, ജയപ്രസാദ്. ട്രാവലിംഗ് &അക്കോമഡേഷന്‍: ചെയര്‍മാന്‍ സുജ മാത്യു, കണ്‍വീനര്‍ ആദര്‍ശ്, ഷിനോജ്, അനൂപ് ജോര്‍ജ്ജ്, നൗഷാദ്, നൗഫല്‍.
വനിതാ കോര്‍ഡിനേഷന്‍: ചെയര്‍പേഴ്‌സണ്‍ പ്രസന്ന സുരേന്ദ്രന്‍,കണ്‍വീനര്‍ സുജാത ടീച്ചര്‍, മറിയ കുഞ്ഞ്, അശ്വതി, രത്‌നമാല.
0 Comments