ദർശന സാംസ്‌കാരിക വേദി മാധ്യമശ്രി പുരസ്‌കാരം റാശിദ് പൂമാടത്തിന്

ദർശന സാംസ്‌കാരിക വേദി മാധ്യമശ്രി പുരസ്‌കാരം റാശിദ് പൂമാടത്തിന്

അബുദാബി : യു എ ഇ  യിലെ കലാസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ദർശന സാംസ്‌കാരിക വേദി അബുദാബിയുടെ  പത്താം വാർഷികത്തോടനുബന്ധിച്ചു വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള  അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ മേഖലയിൽ നിന്നും മാധ്യമശ്രി പുരസ്‌കാരത്തിന് സിറാജ് ദിനപത്രം അബുദാബി ബ്യൂറോചീഫ് റാഷിദ് പൂമാടത്തിനേയും, ജീവകാരുണ്യ  പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള കർമ്മശ്രീ പുരസ്‌കാരത്തിന് നാട്ടിലും, വിദേശത്തും ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ലൂയിസ് കുര്യാക്കോസിനേയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. നവംബർ ഒമ്പതിന് അബുദാബി മലയാളി സമാജത്തിൽ നടക്കുന്ന നിത്യവസന്തം പ്രേംനസീർ നൈറ്റിൽ പ്രതിഭകൾക്കുള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡണ്ട് അഷ്‌റഫ് പട്ടാമ്പി,സെക്രട്ടറി കൃഷണലാൽ,സൽമാൻ, സതീഷ്കുമാർ എന്നിവർ അറിയിച്ചു. റാശിദ് പൂമാടം യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മാധ്യമ പത്രപ്രവർത്തനത്തിനുള്ള അവാർഡ്, ഐ എം സി സി യു എ ഇ കമ്മറ്റിയുടെ പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌കാരം, മഹർ മാധ്യമ  അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ്. 

Post a Comment

0 Comments