ഖലീല്‍ തങ്ങള്‍ 20ന് കാഞ്ഞങ്ങാട് പഴയകടപ്പുറത്ത്

ഖലീല്‍ തങ്ങള്‍ 20ന് കാഞ്ഞങ്ങാട് പഴയകടപ്പുറത്ത്

കാഞ്ഞങ്ങാട്: പഴയകടപ്പുറം ബുസ്താനുല്‍ ആരിഫീന്‍ സുന്നി ഹയര്‍സെക്കണ്ടറി മദ്‌റസയില്‍ മാസംപ്രതി നടന്നുവരുന്ന ദിക്‌റിന്റെ  വാര്‍ഷികവും ആത്മീയ സമ്മേളനവും ഈ മാസം 19, 20 തീയ്യതികളില്‍ പഴയകടപ്പുറം താജുല്‍ഉലമാ നഗറില്‍ നടക്കും.


19ന് രാത്രി 8 മണിക്ക് കെ.എ.അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടി കാടാച്ചിറ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കണ്‍വീനര്‍ സി.പി.അബ്ദുല്‍ കരീം ഹാജി സ്വാഗതം പറയും. എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇബ്‌റാഹീം മുസ്‌ലിയാര്‍ ബാവാ നഗര്‍, കെ ഉസ്മാന്‍ ഹാജി, സി.പി അഹ്മദ്, അബ്ദുര്‍റഹ്മാന്‍ ഹാജി പട്ടാക്കല്‍, കെ.പി. കുഞ്ഞഹ്മദ് കല്ലൂരാവി, പി.കെ.അബൂബക്കര്‍ ഹാജി, സി.അബ്ദുല്ല, പി.എ.അമീര്‍, എം.കെ അബ്ദുല്ല മുസ്‌ലിയാര്‍, എം.കെ.ഇബ്‌റാഹീം ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും. ടി.ഹാശിം നന്ദി പറയും.


20ന് വൈകുന്നേരം 6.30ന് നടക്കുന്ന ആത്മീയ സമ്മേളനം ശറഫുല്‍ ഉലമാ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്ല സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്യും. പി.പി.അബ്ദുസത്താര്‍ സ്വാഗതം പറയും. ആത്മീയ സദസ്സിനും കൂട്ടൂപ്രാര്‍ത്ഥനയ്ക്കും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ഓണക്കാട് അബ്ദുര്‍റഹ്മാന്‍ സഅദി മുഖ്യപ്രഭാഷണം നടത്തും.


കെ.പി.അബ്ദുര്‍റഹ്മാന്‍ സഖാഫി, പി.കെ.മഹ്മൂദ് ഹാജി, സി.പി. ഹസൈനാര്‍ മുസ്‌ലിയാര്‍, കെ.പി.അഹ്മദ് സഖാഫി, സി.കെ. അബ്ദുല്‍ഹമീദ് സഖാഫി, അബൂബക്കര്‍ ബാഖവി ആനച്ചാല്‍, അബ്ദുല്‍ഖാദിര്‍ സഖാഫി അല്‍മദീന, കെ.പി.ഹുസൈന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പി.എം.സി.അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നന്ദി പറയും. അന്നദാനത്തോടെ പരിപാടി സമാപിക്കും.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments