ബുധനാഴ്‌ച, നവംബർ 15, 2017
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി നിര്‍ദ്ദേശം ലഭിക്കുന്നില്ലെന്ന കാരണത്താല്‍ കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി റോഡ് പ്രവൃത്തി പൂര്‍ണമായും കരാറുക്കാര്‍ നിര്‍ത്തി വെച്ചു. ഇതോടെ നഗരസഭ കെട്ടിഘോഷിച്ച റെയില്‍വേ സ്‌റ്റേഷന്‍ സര്‍വീസ് റോഡിലെ ഇന്റര്‍ ലോക്ക് പാകലും നിലച്ചു. കെ.എസ്.ടി.പി നിര്‍ദ്ദേശം നല്‍കാത്തതും കുടിശിക തീര്‍ക്കാത്തതുമാണ് കെ.എസ്.ടി.പിയുടെ നഗരത്തിലെ തുടര്‍ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് കരാറുക്കാര്‍ പറയുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവര്‍ത്തി കുടാതെ വ്യാപാര ഭവനടുത്തുളള നടപാത ടൈല്‍സ് പാകലും കെ.എസ്.ടി.പി നിര്‍ത്തി വെച്ചിരിക്കുകയാണ്. കെ.എസ്.ടി.പി പ്രവര്‍ത്തി നിര്‍ത്തുന്നതോടെ 2018 മാര്‍ച്ചിന് മുമ്പായി പൂര്‍ത്തികരിക്കേണ്ട പ്രവൃത്തി വീണ്ടും അനിശ്ചിത കാലത്തേക്ക് നീളുകയാണ്. കെ.എസ്.ടി.പി പ്രവര്‍ത്തി വീണ്ടും നിര്‍ത്തുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് കാഞ്ഞങ്ങാടുകാര്‍. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പൊതുമാരമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ശ്രമഫലമായി കൊണ്ടു വന്ന കെ.എസ്.ടി.പി റോഡ് പ്രോജക്ട എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദീര്‍ഘ വീക്ഷണമിലായ്മയും നടപിലാക്കാനുള്ള കാര്യ ശേഷി കുറവും കാരണം പൂര്‍ണമായും നടപിലാക്കാന്‍ കഴിയാത്ത രൂപത്തില്‍ അനിശ്ചിതമായി നീളുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ