കാഞ്ഞങ്ങാട്ട് ആശുപത്രിമുറ്റത്ത് യുവതിക്ക് ഓട്ടോയില്‍ സുഖപ്രസവം
കാഞ്ഞങ്ങാട്: (www.mediaplusnews.com) ഓട്ടോറിക്ഷയില്‍ യുവതിക്ക് സുഖ പ്രസവം. പുങ്ങംചാല്‍ കൊളത്താട്ടെ രാജേഷിന്റെ ഭാര്യ പ്രീതിയാണ് മാവുങ്കാലിലെ സഞ്ജീവനി ആസ്പത്രി മുറ്റത്തെ ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രീതിയുടെ നാലമത്തെ പ്രസവമാണ് ഇത്. ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് മേഘ രാജേഷാണ് പ്രസവ ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയത്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലായിരുന്നു പ്രീതി ചികില്‍സ തേടിയിരുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് പ്രസവ തീയ്യതിയെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഭര്‍ത്താവിനൊടൊപ്പം ജില്ലാ ആസ്പത്രയിലേക്ക് വരുമ്പോള്‍ സജ്ഞീവനി ആസ്പത്രിക്ക് സമീപത്ത് എത്തിയപ്പോള്‍ വേദന കലശലായതിനെ തുടര്‍ന്ന് ആസ്പത്രിയിലെക്ക് ഓട്ടോ റിക്ഷ കയറ്റുകയായിരുന്നു. റിക്ഷയില്‍ നിന്ന് ഇറങ്ങാന്‍ പോലും കഴിയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും ഓട്ടോറിക്ഷകരികിലെത്തി റിക്ഷ ബെഡ്ഷീറ്റുകള്‍ കൊണ്ട് മൂടുകയും താല്‍ക്കാലിക പ്രസവറൂമാക്കുകയും ചെയ്തു. ഓട്ടോ റിക്ഷയില്‍ വെച്ചു തന്നെ പ്രസവം നടന്നു. അമ്മയുടെയും കുഞ്ഞിനെയും പിന്നീട് ആസ്പത്രി റൂമിലേക്ക് മാറ്റുകയും ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ