ബുധനാഴ്‌ച, നവംബർ 22, 2017
അബുദാബി : യു എ ഇ യിലെ പത്രപ്രവർത്തകനും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫുമായ പൂമാടത്തിനെ കാസർകോട് ജില്ല എസ് വൈ എസ് അബുദാബി കമ്മറ്റി ആദരിക്കും. നവംബർ 24 വെള്ളിയാഴ്ച വൈകിട്ട് 6 ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന നൂറുൽ അലാ നൂർ നബിദിന പരിപാടിയിലാണ് ആദരിക്കൽ.  പത്രപ്രവത്തനത്തിൽ കഴിഞ്ഞ കാലസംഭവനക്കാണ് ആദരവ് എസ് വൈ എസ് കാസർഗോട് ജില്ല കമ്മറ്റി സെക്രട്ടറി ഹമീദ് പരപ്പ അറിയിച്ചു. നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാഷിദ് പൂമാടം യു എ ഇ ആഭ്യന്തര വകുപ്പിന്റെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ്, പ്രഥമ സേട്ട് സാഹിബ് മാധ്യമ ശ്രീ അവാർഡ് , ദർശന മാധ്യമ ശ്രീ അവാർഡ്, മഹർ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതൻ ബഷീർ ഫൈസി വെണ്ണക്കോട്, എസ് വൈ എസ് കാസർകോട് ജില്ല പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ