ബുധനാഴ്‌ച, നവംബർ 22, 2017
കാഞ്ഞങ്ങാട്: കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ ജീവിതം അവസാനിപ്പിക്കാനായി നോക്കിയ  36കാരന് റെയില്‍വേ പോലീസുകാരന്റെ നേതൃത്വത്തിലള്ളവര്‍ നടത്തിയ ശ്രമ ഫലമായി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടെ കാഞ്ഞങ്ങാടെത്തുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യാനുറച്ച ഗാര്‍ഡര്‍വളപ്പിലെ 36കാരനെയാണ് തക്ക സമയത്തെ ഇടപെടലിലൂടെ പൊലിസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കോട്ടച്ചേരി റെയില്‍വേ ഗേയ്റ്റിന് സമീപം ആത്മഹത്യലക്ഷ്യമിട്ട് മുപ്പത്താറുകാരന്‍ ചുറ്റിക്കറങ്ങുന്ന വിവരം ഗേയ്റ്റ് കീപ്പര്‍ ലളിതയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ രവിയെ അറിയിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഈ വിവരം റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പോലീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജന്‍ ചെറുവത്തൂരിനെ അറിയിച്ചു. രാജന്‍ ചെറുവത്തൂര്‍, റെയില്‍വേ സ്റ്റേഷനില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയരാജ്,സുബൈര്‍ എന്നിവരെയും കൂട്ടി റെയില്‍വേ ഗേയ്റ്റിന് സമീപമെത്തുകയും ആത്മഹത്യചെയ്യാനെത്തിയ യുവാവിനെ അതില്‍ നിന്നുംപിന്തിരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് രാജന്‍ ചെറുവത്തൂര്‍ യുവാവിന്റെ ജ്യേഷ്ഠനെ വിവരമിയിച്ച് വിളിച്ചുവരുത്തി ആത്മഹത്യചെയ്യാനെത്തിയ യുവാവിനെ സഹോദരനൊപ്പം വിട്ടയച്ചു.
ഗാര്‍ഡന്‍ വളപ്പ് സ്വദേശിയായ യുവാവിന് മത്സ്യക്കച്ചവടമാണ് തൊഴില്‍. യുവാവിന് ഭാര്യയും,ഒന്നരവയസ്സുള്ള കുട്ടിയുമുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ