ബുധനാഴ്‌ച, നവംബർ 22, 2017
കാഞ്ഞങ്ങാട്: വെറും ഭൗതിക വിദ്യാഭ്യാസം കൊണ്ട് മാത്രം രാജ്യത്ത് സമാധാനം നില നില്‍ക്കില്ലെന്നും, ആത്മീയ വിദ്യാഭ്യാസം കൂടി അതിന് അനിവാര്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി  സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. പഴയകടപ്പുറം ബുസ്താനുല്‍ ആരിഫീന്‍ സുന്നി ഹയര്‍സെന്ററി  മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ വിദ്യാഭ്യാസം ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുമെന്ന വാദം നിരര്‍ത്ഥകമാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, ഓണക്കാട് അബ്ദുര്‍റഹ്മാന്‍ സഅദി, അബ്ദുല്ല സഖാഫി മഞ്ചേരി, കെ.എ.അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കെ.മഹ്മൂദ് ഹാജി, കെ.പി.അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ഹമീദ് സഖാഫി കല്ലൂരാവി, എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, സി.പി.ഹസന്‍ മുസ്‌ലിയാര്‍, സി.പി അബ്ദുല്‍കരീം ഹാജി,  അബൂബക്കര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ ഹാജി പട്ടാക്കല്‍, പി.കെ. അബൂബക്കര്‍ ഹാജി, സി.അബ്ദുല്ല, പി.എം.സി.അബ്ദുല്‍ഖാദിര്‍ മൗലവി, പി.എ.അമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുസത്താര്‍ പഴയകടപ്പുറം സ്വാഗതം പറഞ്ഞു. രണ്ടു ദിനങ്ങളില്‍ നടന്ന പരിപാടി അന്നദാനത്തോടെ സമാപിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ