ഈ തീരുമാനം ഫലത്തിൽ മുതിർന്ന നേതാവിനെതിരേയുള്ള അച്ചടക്ക നടപടി കൂടിയായി. പാർട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞ ഇസ്മയിലിനെതിരേ രൂക്ഷമായ വിമർശനമാണു യോഗത്തിൽ ഉണ്ടായത്. ഇസ്മയിൽ അനുകൂലിയായ മന്ത്രി വി.എസ്. സുനിൽകുമാറും എക്സിക്യൂട്ടീവിൽ അദ്ദേഹത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു മുമ്പു ചേർന്ന ഇടതുമുന്നണി യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ