വ്യാഴാഴ്‌ച, നവംബർ 23, 2017
കാഞ്ഞങ്ങാട്: അനുവാദമില്ലാതെ പ്രകടനം നടത്തുകയും റോഡില്‍ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്ത ഏഴു ബി.എം.എസ് പ്രവര്‍ത്തകരെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. നീലേശ്വരം കിഴക്കന്‍ കൊവ്വല്‍ അരമനവളപ്പിലെ വി.വി ബാലകൃഷ്ണന്‍(56), ഏച്ചിക്കാനം ചെമ്പിലോട്ടെ ഭാസ്‌കരന്‍ കെ(52), ഹരിപുരം അമ്പാടിവളപ്പി ലെ കുഞ്ഞികൃഷ്ണന്‍(32), ഹൊസ്ദുര്‍ഗ് അളാറയിലെ സത്യനാഥ് ഷെണായി(32), കുഡ്‌ലു കേളു ഹെഡെയിലെ വസന്ത കെ കുമ്പള ബംബ്രാണ കൊട്ടിയ ദിനേശന്‍(32), മധൂര്‍ ഉളിയത്തടുക്കയിലെ കെ രതീഷ്(30), ബേബിഞ്ച തെക്കില്‍ ഫെറി പുലിക്കുണ്ടിലെ ബാബു മോന്‍(35) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്ന് 800 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്. 2011 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്ബാല്‍ ജംഗ്ഷനില്‍ നിന്നും അഞ്ഞു റോളം ബി.എം.എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നഗരത്തിലേക്ക് പ്രകടനം നടത്തിയിരുന്നു. അനുവാദമില്ലാതെ പ്രകടനം നടത്തുകയും മാര്‍ഗ്ഗ തടസം സൃഷ്ടിക്കുകയും ചെയ്തതിന് ഹോസ്ദുര്‍ഗ് അഡീ.എസ്.ഐ പി.വി ശിവദാസന്‍ ബി.എം.എസ് പ്രവര്‍ത്തകര്‍ ക്കെതിരെ കേസെടുക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ