അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതരും പ്രിന്‍സിപ്പലും അധ്യാപകരും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.
നാല് വയസുകാരന്‍ സഹപാഠിയെ പെന്‍സില്‍ കൊണ്ട് പിഡീപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസുകാരന്‍ സഹപാഠിയെ സ്‌കൂളില്‍ പെന്‍സില്‍ കൊണ്ട് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ഡല്‍ഹിയിലെ ദ്വാരകയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പോലീസ് പീഡനത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ പെണ്‍കുട്ടി തന്റെ രഹസ്യ അവയവത്തില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. ക്ലാസിലെ ഒരു കുട്ടി തന്റെ വസ്ത്രം മാറ്റിയ ശേഷം വിരല്‍ കൊണ്ടും പെന്‍സില്‍ കൊണ്ടും ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. സമീപത്ത് ആരുമില്ലാത്തതിനാലാണ് കുട്ടി തന്നെ ഉപദ്രവിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി ലൈംഗിക അതിക്രമം നടന്നതായി ഉറപ്പിച്ചതിന് ശേഷമാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതരും പ്രിന്‍സിപ്പലും അധ്യാപകരും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.
അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതരും പ്രിന്‍സിപ്പലും അധ്യാപകരും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ