റോഡരികിൽ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്തെന്നാരോപിച്ചാണ് കൊല്ലം ട്രാഫിക്ക് എസ്.ഐ ആംബുലൻസിനെയും ഡ്രൈവറേയും കസ്റ്റടിയിലെടുത്തത്. സ്വകാര്യ മെഡിക്കൽ കൊളജിൽ രോഗിയെ കയറ്റാനായി പൊവുന്നതിന്റെ ഭാഗമായി ബെഡ് ഷിറ്റ് മാറ്റുന്നതിനാണ് വാഹനം പാർക് ചെയ്തത് എന്ന് ഡൈവർ വിശദീകരിച്ചെങ്കിലും ഇത് ചെവി കൊള്ളാൻ എസ്.ഐ തയ്യാറായില്ലെന്ന് ഡ്രൈവർ പറഞ്ഞു.
മാധ്യമങ്ങൾ വിവരമറിഞ്ഞെത്തിയ തൊടെ എസ്.ഐ അനുപ് നിലപാട് കടുപ്പിച്ചു. ലൈസൻസ് തിരികെ നൽകാനാകില്ലെന്നായിരുന്നു എസ്.ഐ യുടെ വാദം. ഉന്നത ഉദ്യേഗസ്ഥർ ഇടപ്പെട്ട തൊടെ ലൈസൻസും രേഖകളും വാങ്ങിയിട്ടില്ലെന്നും ആംബുലൻസ് പിടിച്ചെടുത്തില്ലെന്നു മായി എസ്.ഐ.പ്രതിശേധം ശക്തമായ തൊടെ എസ് ഐ അനൂപ് സ്റ്റേഷനിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു.
ഇതോടെ രോഗിയുമായി പോകേണ്ട ആംബുലൻസ് മണിക്കൂറുകളെ lളം ട്രാഫിക് സ്‌റ്റേഷനിൽ കിടന്നു. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ട്രാക്ക് ആംബുലൻസ്.നേരത്തെ കൊല്ലം നഗരത്തിൽ യുവതിയെ തടഞ്ഞ് വച്ച സംഭവമടക്കം എസ്.ഐ അനുപിനെതിരെ നിരന്തരം ആരോപണം ഉയരുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ