വെള്ളിയാഴ്‌ച, നവംബർ 24, 2017
ദുബായ്: ദുബായിലെ ഒരു മസാജ് പാർലറിൽ പോയയാളുടെ കയ്യിൽ നിന്നും പണവും മൊബൈൽ ഫോണുമടക്കം 163,790 ദിർഹം(ഏകദേശം 29 ലക്ഷം രൂപ) കവർന്ന കേസിൽ നൈജീരിയൻ യുവതിയും സുഹൃത്തുക്കളും പിടിയിൽ. ഈജിപ്‌ഷ്യൻ വംശജനായ യുവാവിനെ ഹോട്ടൽ റൂമിലേക്ക് വിളിച്ച് വരുത്തി കയ്യിലുണ്ടായിരുന്ന 15,000 ദിർഹവും ക്രെഡിറ്റ് കാർഡും രണ്ട് മൊബൈൽ ഫോണുകളും വാച്ചും കവർന്നെന്നാണ് കേസ്. തുടർന്ന് തട്ടിയെടുത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രതികൾ ഷോപ്പിംഗ് നടത്തിയെന്നും ദുബായിലെ ഫസ്‌റ്റ് ഇൻസ്‌റ്റന്റ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

പരാതിക്കാരനെ വാട്സ്ആപ്പ് വഴി പരിചയപ്പെട്ട നൈജീരിയൻ യുവതി കഴിഞ്ഞ ആഗസ്‌റ്റ് 21ന് ഇയാളെ അൽ ബർഷയിലുള്ള ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന യുവതികളുമായി ചേർന്ന് ഇയാളെ മറ്റൊരു ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇവിടെയത്തിയ ഉടനെ സംഘം ഇയാളുടെ ശരീരത്തിൽ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും മുഖത്ത് വച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ നമ്പർ സ്വന്തമാക്കിയ ശേഷമാണ് സംഘം ഇയാളെ മോചിപ്പിച്ചത്.

മസാജ് പാർലറെന്ന പേരിലാണ് തനിക്ക് യുവതിയുടെ നമ്പർ കിട്ടിയതെന്നും എന്നാൽ ഫ്ലാറ്റിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ അപ്പോഴേക്കും സംഘം തന്നെ തടവിലാക്കിയതായും ഇയാൾ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ