തിങ്കളാഴ്‌ച, നവംബർ 27, 2017
കാഞ്ഞങ്ങാട്: ഡിസംബര്‍ 19ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സി എം ഉസ്താദ് മൂന്നാം മെമ്മോറിയല്‍ ലക്ച്ചറിനും ഏകദിന സെമിനാറിനും വേണ്ടിയുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം സി എ ഖാദര്‍ ഹാജി സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഫീസില്‍ വെച്ച് ചേര്‍ന്ന സംഗമത്തില്‍ എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, തെരുവത്ത് മൂസ ഹാജി, പാലാട്ട് ഇബ്രാഹീം പി കെ,, അബ്ദുല്ല കുഞ്ഞി, കൊവ്വല്‍ അബ്ദുറഹ്മാന്‍, അബ്ദുല്‍ കരീം ഫൈസി കല്ലൂരാവി, അഷ്റഫ് ദാരിമി കൊട്ടിലക്കാട്, ഹംസ മൗലവി ചാനടുക്കം, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ശഫീഖ് പി കെ, കെ മുഹമ്മദ് കുഞ്ഞി, എം എം ഫൈസല്‍ ബല്ലാകടപ്പുറം, ഉമ്മര്‍ എം കെ, ഇസ്മായീല്‍ മൗലവി, ജഅ്ഫര്‍, ജാബിര്‍ ഹുദവി ചാനടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ