കാഞ്ഞങ്ങാട്: എപ്രില്‍ മാസത്തില്‍ ഹൈദരാബാദില്‍ നടക്കുന്ന സിപിഐ(എം) 22ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ കാഞ്ഞങ്ങാട് കൊവ്വല്‍സ്‌റ്റോറില്‍ നടക്കുന്ന സിപിഐഎം കാഞ്ഞങ്ങാട് എരിയാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി സംഘടകസമതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് കൊവ്വല്‍സ്‌റ്റോറില്‍ പ്രത്യേകം തയ്യാറാക്കിയ പിചാത്തുവേട്ടന്‍ നഗറില്‍ പകല്‍ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം സിപിഐഎം കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. 11 ലോക്കല്‍സമ്മേളനങ്ങള്‍ തിരഞ്ഞെടുത്ത 129 പ്രതിനിധികളും 19 എരിയാകമ്മറ്റിയംഗങ്ങളും ഉള്‍പ്പെടെ148 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കും ഡിസംബര്‍ രണ്ടിന് വൈകീട്ട് 4ന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ പ്രശസ്തസാഹിത്യ സാംസ്‌കരിക നായകര്‍ പങ്കെടുക്കും. സിപിഐമ്മിന്റെ ശക്തിയും കരുത്തും വിളംബരം ചെയ്യുന്ന വിധത്തില്‍ ഡിസംബര്‍ 3ന് പകല്‍ 3ന് പടന്നക്കാട് കേന്ദ്രീകരിച്ച് ബഹുജനപ്രകടനം ആരംഭിക്കും 7000 ബഹുജനങ്ങളാണ് പ്രകടനത്തില്‍ അണിനിരക്കുക. 100 വനിതകള്‍ ഉള്‍പ്പെടെ 537 റെഡ്‌വളണ്ടിയര്‍മാരുടെ റൂട്ട്മാര്‍ച്ച്, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയുള്ള ബഹുജനപ്രകടനം കാഞ്ഞങ്ങാട് സൗത്തില്‍ പ്രത്യകം സജ്ജമാക്കുന്ന അഡ്വ കെ പുരുഷോത്തമന്‍ നഗറില്‍ സമാപിക്കും പൊതുസമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് നഗരസഭ, അജാനുര്‍, പുല്ലൂര്‍പെരിയ പഞ്ചായത്തുകളാണ് എരിയുടെ സംഘടനാ പരിധി. ഈ സമ്മേളനകാലയളവില്‍ 11 ലോക്കലുകളിലായി 163 പാര്‍ടിബ്രാഞ്ചുകളിലായി 2340 മെമ്പര്‍മാരാണ് പാര്‍ടിയിലുള്ളത്. ഇതില്‍ 625 അംഗങ്ങള്‍ വനിതകളും 148 പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പെട്ടവരും 102 പേര്‍ മതന്യുനപക്ഷത്തില്‍പെട്ടവരുമാണ്. 11 ലോക്കല്‍ കമ്മറ്റികളിലായി 128 അനുഭാവി ഗ്രുപ്പുകളില്‍ 807 പേര്‍ റജിസ്റ്റര്‍ ചെയ്തവരായുണ്ട്.അനുഭാവി ഗ്രൂപ്പില്‍ പെട്ടവരാണ് പാര്‍ടിഅംഗത്വത്തിലേക്ക് പുതിയതായി കടന്നുവരിക. ഈ സമ്മേളനകാലയളവില്‍ സിപിഎമ്മിനും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും വന്‍ മുന്നേറ്റമാണ് എരിയക്കകത്ത് നേടാനായത്. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് ലോകസഭാനിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ടിയുടെ ബഹുജന അടിത്തറ വര്‍ധിപ്പിക്കാനായി. കാഞ്ഞങ്ങാട് നഗരസഭയുടെ ചരിത്രത്തിലാദ്യമായി സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലേറാനുംകഴിഞ്ഞതവണ നഷ്ടപ്പെട്ട അജാനുര്‍, പുല്ലൂര്‍പെരിയ പഞ്ചായത്തുകളുടെ ഭരണം തിരിച്ചുപിടിക്കാനുമായത് വന്‍ നേട്ടമായിട്ടാണ് പാര്‍ടി വിലയിരുത്തുന്നത്. പത്ര സ മ്മേളനത്തില്‍ സംഘാടകസമതിചെയര്‍മാന്‍ വി.വി.രമേശന്‍, കണ്‍വീനര്‍ വി.സുകുമാരന്‍, എരിയാസെക്രട്ടറി പി.നാരായണന്‍, ജില്ലകമ്മറ്റിയംഗങ്ങളായ എ.കെ.നാരായണന്‍, പി.അപ്പുക്കുട്ടന്‍, എം പൊക്ലന്‍, ഡി.വി.അമ്പാടി, സിപിഐഎം കാഞ്ഞങ്ങാട് ലോക്കല്‍ സെക്രട്ടറി എ.ശബരീശന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ