കാസര്‍കോട് : കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ കൗണ്‍സിലില്‍ എംസി ഖമറുദീനെ പ്രസിഡന്റായും, എ അബ്ദുള്‍ റഹ്മാനെ ജനറല്‍ സെക്രട്ടറിയായും, കല്ലട്ര മാഹിന്‍ ഹാജിയെ ട്രഷററായും കാസര്‍കോട് ടൌണ്‍ ഹാളില്‍ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.
സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
മറ്റു ഭാരവാഹികള്‍: വൈസ്പ്രസിഡണ്ടുമാര്‍: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, എം എസ് മുഹമ്മദ്, എസ് എം ബഷീര്‍, വി.കെ.പി ഹമീദലി. സെക്രട്ടറിമാര്‍: പി.കെ ബാവ, കെ. മുഹമ്മദ് കുഞ്ഞി, അസീസ്, അബുല്‍ ഖാദര്‍, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള. കല്ലട്ര മാഹിന്‍ ഹാജിയെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഉദുമ മണ്ഡലം പ്രസിഡണ്ടായി കെ ഇ എ ബക്കറിനെ നിയമിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ