മൂവാറ്റുപുഴ: ചലച്ചിത്ര, മിമിക്രി താരം അബി (62) ഇനി ദീപ്ത സ്മരണ. ഇന്ന് രാവിലെ അന്തരിച്ച അബിയുടെ മൃതദേഹം മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കി. കൊച്ചി എളമക്കരയിലെ വീട്ടിലും മൂവാറ്റുപുഴ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിനിമാ മിമിക്രി മേഖലയില്‍ നിന്നും അബിയുടെ സുഹൃത്തുക്കളായ കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
അമ്മ പ്രസിഡന്റ് ഇന്നസെന്റ്, കലാഭവന്‍ കെ.എസ് പ്രസാദ്, രഞ്ജിനി ജോസ് തുടങ്ങിവര്‍ ആശുപത്രിയില്‍ എത്തി അന്തിമോപാരം അര്‍പ്പിച്ചു. ഇന്ന് രാവിലെയാണ് അബി അന്തരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബിയെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യം അനുവഭപ്പെടുകയും ഛര്‍ദിയുണ്ടാകുകയും ചെയ്തു. പിന്നാലെ അബോധാവസ്ഥയിലായി. ഡ്രൈവറും കുടുംബാംഗങ്ങളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു.
രാവിലെ 10.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പോലീസ് നടപടികള്‍ക്ക് ശേഷം രണ്ട് മണിയോടെ എളമക്കരയിലെ വീട്ടില്‍ എത്തിച്ചു. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്ന മകന്‍ ഷെയ്ന്‍ നിഗം വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ എത്തിയ ശേഷമാണ് മൃതദേഹം മൂവാറ്റുപുഴയിലേക്ക് കൊണ്ടു പോയത്. ആറരയോടെ മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ എത്തിച്ചു. തുടര്‍ന്ന് അവിടെ ഹ്രസ്വമായ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ