ശാന്തന്‍പാറ: മൊെബെല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു യുവാവിനെ കൊന്നു കൊക്കയില്‍ തള്ളിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ശാന്തമ്പാറ തൊട്ടിക്കാനം വാഴയില്‍ രാജീവി(32)നെ കൊലപ്പെടുത്തിയ കേസില്‍ മാങ്ങാത്തൊട്ടി വാഴാട്ട് ഗോപി (42), തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു (43), ബാബുവിനൊപ്പം താമസിക്കുന്ന ആനയിറങ്കല്‍ സ്വദേശിനി എമിലി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് അതിര്‍ത്തിയായ രാജാപ്പാറമെട്ടില്‍ 700 മീറ്റര്‍ ആഴമുള്ള കൊക്കയില്‍നിന്ന് രാജീവിന്റെ മൃതദേഹം കണ്ടെടുത്തു. പോലീസ് പ്രതികളുമായി രാജാപ്പാറമെട്ടിലെത്തി തെളിവെടുപ്പ് നടത്തി. അവിവാഹിതനായ രാജീവ് ശാന്തന്‍പാറ തൊട്ടിക്കാനം വാഴയില്‍ രാജന്റെയും കൗസല്യയുടെയും മകനാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ജൂെലെ 10 മുതല്‍ രാജീവിനെ കാണാനില്ലെന്ന് അമ്മ കൗസല്യ ശാന്തമ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കോടതിയില്‍ പോയ മകന്‍ മടങ്ങി വന്നില്ലെന്നായിരുന്നു പരാതി.
ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കേസന്വേഷണത്തിനായി കഴിഞ്ഞ മാസം 27 ന് കുമളി എസ്.ഐ: ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
കാണാതാവുന്നതിന് തൊട്ടുമുമ്പ് രാജീവ് പ്രതികളിലൊരാളായ വാഴാട്ട് ഗോപിയുടെ ഏലത്തോട്ടത്തില്‍ അഞ്ച് ദിവസം ജോലി ചെയ്തിരുന്നതായി പോലീസിനു വിവരം ലഭിച്ചു. മറ്റു പ്രതികളായ ബാബു, എമിലി എന്നിവരും തോട്ടത്തില്‍ പണി ചെയ്തിരുന്നു. ബാബുവും എമിലിയും തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. ജൂെലെ 10 ന് തന്റെ മൊെബെല്‍ഫോണ്‍ ബാബുവും എമിലിയും ചേര്‍ന്ന് മോഷ്ടിച്ചതായി രാജീവ് തോട്ടം ഉടമ ഗോപിയോട് പരാതി പറഞ്ഞു. ഇതേച്ചൊല്ലി പ്രതികളും രാജീവും തമ്മില്‍ ഷെഡ്ഡിനടുത്തുവച്ച് തര്‍ക്കമുണ്ടായി. ഇതിനിെട പ്രതികളെ തള്ളിമാറ്റി ഓടാന്‍ ശ്രമിച്ച രാജീവിനെ തല്ലിവീഴ്ത്തി. വീഴ്ചയില്‍ തല കല്ലില്‍ ഇടിക്കുകയും കാലുകള്‍ ഉരലിനിടയില്‍ ഉടക്കുകയും ചെയ്തു.
ഈ സമയം, എമിലി െകെക്കോട്ടുകൊണ്ട് രാജീവിന്റെ തലയില്‍ അടിച്ചു. തുടര്‍ന്ന് മൂന്ന് പ്രതികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. ശ്വാസം നിലച്ചതോടെ മൃതദേഹം ചാക്കിലാക്കി രാത്രിവരെ പറമ്പില്‍ തന്നെ സൂക്ഷിച്ചു. രാത്രി ഏഴിനു ശേഷം ഗോപിയും ബാബുവും ചേര്‍ന്ന് മൃതദേഹം ഗോപിയുടെ പിക്അപ് ജീപ്പില്‍ കയറ്റി 10 കിലോമീറ്റര്‍ അകലെയുള്ള രാജാപ്പാറ മെട്ടിലേക്ക് കൊണ്ടുപോയി. ദേശീയപാതയോരത്തുനിന്നും മൂന്ന് കിലോമിറ്റര്‍ ഉള്ളിലായി ജനസാമീപ്യമില്ലാത്ത പ്രദേശത്തുനിന്നും കൊക്കയിലേക്കു തള്ളി. കുത്തിറക്കമുള്ള ഇവിടെനിന്നും 700 മീറ്റര്‍ ദൂരെ തമിഴ്‌നാടിനോട് ചേര്‍ന്ന വനമേഖലയിലാണ് മൃതദേഹം പതിച്ചത്.
ഗോപിയെയും ബാബുവിനെയും കഴിഞ്ഞ ദിവസം രാജകുമാരിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പൂര്‍ണമായും അഴുകിയ മൃതദേഹം തിരിച്ചറിയാനാവുമായിരുന്നില്ല. രാജീവ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കുമളി എസ്.ഐ: ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തങ്കച്ചന്‍ മാളിയേക്കല്‍, സതിഷ് കുമാര്‍, ബേസില്‍ പി.ഐസക്ക്, സി.പി.ഒ.മാരായ എസ്.സുെബെര്‍, സലില്‍ രവി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. മൂന്നാര്‍ ഡിെവെ.എസ്.പി: എസ്.അഭിലാഷിന്റെ നേതൃത്വത്തില്‍ ദേവികുളം സി.ഐ: ജയന്‍, ശാന്തന്‍പാറ അഡിഷണല്‍ എസ്.ഐ മാരായ വി.പി. രാധാകൃഷ്ണന്‍, ഷാജി, സി.പി.ഒ മാര
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ