കര്‍ണാടകയില്‍ ബസ് അപകടം: കാസര്‍കോട് സ്വദേശിനിയടക്കം 3 പേര്‍ മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശിനിയടക്കം 3 പേര്‍ മരിച്ചു. കാസര്‍കോട് നായര്‍ മൂല സ്വദേശിനി സുനൈറയാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് ഹാസനിലെ ആളൂരിലായിരുന്നു അപകടം. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ