തിരുവന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തും ദക്ഷിണആൻഡമാൻ കടലിന് മുകളിലും ന്യൂനമർദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വരുന്ന മൂന്ന് ദിവസങ്ങളിൽ മഴയും ഒറ്റപ്പെട്ട കനത്തമഴയും ആൻഡമാൻ ദ്വീപുകളിലും ഭാഗങ്ങളിലും രൂപപ്പെട്ടേക്കാം. അടുത്ത മൂന്നുദിവസത്തിനിടെ പടിഞ്ഞാറ് -വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്ക്, ആന്ധ്രയുടെ തെക്കൻ ഭാഗങ്ങളിലേക്കെത്താനാണ് സാധ്യതയെന്നും നിരീക്ഷണകേന്ദ്രം സൂചന നൽകുന്നുണ്ട്.
ആൻഡമാൻ ദ്വീപിൽ മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗതയുള്ള കാറ്റു വീശാനിടയുണ്ട്. ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യതയുണ്ട്. ഡിസംബർ അഞ്ച്, ആറ് തിയതികളിൽ ആൻഡമാൻ ദ്വീപിനു സമീപം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ആറാം തീയതി വരെ നിക്കോബാർ പ്രദേശത്ത് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തീരത്ത് ആറ്, എട്ട് തീയതികളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ