വെള്ളിയാഴ്‌ച, ഡിസംബർ 01, 2017
കാഞ്ഞങ്ങാട്: കടലില്‍ ബോട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. കാഞ്ഞങ്ങാട് പുതിയ വളപ്പ് കടപ്പുറത്തെ സുനിലിനെ(40)ആണ് കാണതായത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കോസ്റ്റല്‍ പൊലിസും ഫിഷറീസിന്റെ റെസ്‌ക്യു ബോട്ടും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇതില്‍ കയ്യിലെ ഇരുമ്പ് കൊണ്ട് തുളഞ്ഞ് കീറിയ പുതിയ വളപ്പ് കടപ്പുറത്തെ സുരേഷിനെ മംഗലാപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗിരീഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കാണതായ സുനിലിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലിസ് എസ്്്.ഐമാരായ രാജീവന്‍സ സുരേഷ്, സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശന്‍, ഫിഷറീസ് വകുപ്പി ന്റെ റെസ്‌ക്യു ബോട്ടിലെ ഗാര്‍ഡുമാരായ മനു, ധനീഷ്, നാരായണന്‍, കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി രണ്ടു പേരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. കരയില്‍ നിന്നും ഒരു കി.ലോമീറ്റര്‍ അകലെ വെച്ചാണ് ബോട്ട്് മറിഞ്ഞത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാ മോദരന്‍, ഫിഷറീസ് ഉ ദ്യോഗസ്ഥര്‍, കോസ്റ്റല്‍ പൊലിസി ലെ ഉന്നത ഉ ദ്യോഗസ്ഥര്‍ എന്നിവരു ടെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തി വരികയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ