മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പെയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യു. ഐ ഡി. എ.ഐ, ഭാരതി എയര്‍ടെല്ലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. അജ്ഞാതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം. ഇതിന്റെ ആദ്യപടിയായി കമ്പനിയ്ക്ക് യുഐഡിഎഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്പനിയുടെ പേര് വ്യക്തമാക്കാതെ ‘ചില ടെലികോം കമ്പനി’കള്‍ക്കെതിരെ ഇത്തരത്തില്‍ നടപടിക്ക് ഉത്തരവിട്ടതായാണ് യുഐഡിഎഐ സി. ഇ. ഒ. അജയ് ഭൂഷണ്‍ പാണ്‌ഡെ വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രക്കുറിപ്പില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍
ഉപഭോക്താക്കളുടെ സുവ്യക്തമായ അനുമതിയും നാമാത്രമായി ബോധ്യപ്പെടുത്തി നേടുന്ന അനുമതിയും
ഉപഭോക്താളില്‍ നിന്ന് പ്രത്യേകമായി അതായത് വളരെ ‘സ്പഷ്ടമായി’ അനുമതി നേടിയതിനു ശേഷമാണ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത് എന്നാണ് ഇതേക്കുറിച്ച് എയര്‍ടെല്‍ വക്താവ് അറിയിക്കുന്നത്. അതുതന്നെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഈ പ്രശ്‌നം തുടക്കമായതു മുതല്‍ കമ്പനി പറയുന്നതും.
(‘ ആര്‍ബി ഐ യുടെയും യു ഐഡിഎ ഐ യുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് എയര്‍ടെല്‍ പെയ്‌മെന്റ്‌സ് അക്കൗണ്ടുകള്‍. കസ്റ്റമര്‍ ഓണ്‍ ബോഡിങ്ങ് പ്രോസസിങ്ങും കര്‍ശനമായി അനുവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും പദ്ധതി ശക്തിപ്പെടുത്തുന്നതിനും എയര്‍ടെല്‍ റീ ടെയ്‌ലേഴ്‌സിന് പരിശീലനം നല്‍കുന്നത് തുടരും. ‘)
എന്നാല്‍ ഇവിടെയാണ് പ്രശ്‌നങ്ങളുടെ കിടപ്പ്: അതായത് ഉപഭോക്താക്കളില്‍ നിന്ന് വ്യക്തത ഉറപ്പുവരുത്തി സ്വീകരിക്കുന്ന അനുമതി, നാമമാത്രമായി ബോധ്യപ്പെടുത്തി നേടുന്ന അനുമതി എന്നീ ആശയങ്ങളിലെ വൈരുദ്ധ്യം. സ്വകാര്യതയെക്കുറിച്ച് കമ്പനിയുമായുള്ള സംവാദത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങളുണ്ട്. ഉപഭോക്താവിന്റെ അനുമതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ടിക് ബോക്‌സ് ഉള്ളത് കാര്യക്ഷമമല്ല. ഉപഭോകതാക്കളില്‍ അനുമതിയെടുക്കുന്നതാകട്ടെ അവരെ വ്യക്തമായി അറിയിച്ചു കൊണ്ടുമല്ല. എയര്‍ടെല്ലിന് നല്‍കിയിരിക്കുന്ന സമ്മതവ്യവസ്ഥകളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ അജ്ഞരാണ്. ഇക്കാര്യം ഉപഭോക്താക്കളോട് വ്യക്തമായി വിവരിക്കുന്നുമില്ല. വ്യവസ്ഥകളും നിബന്ധനകളും അതുപോലെ അനുമതിനല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ടിക്‌ബോകസ്‌സും സത്യത്തില്‍ ഉപഭോകതാക്കള്‍ക്ക് പ്രയോജനപ്പെടുന്നില്ല.
2.ആധാര്‍ ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായി പെയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടില്‍ ചേര്‍ക്കുന്നതിനുള്ള തിരക്കു കൂട്ടല്‍.
മൊബൈല്‍ നമ്പുകള്‍ ആധാറുമായി ബന്ധപ്പെടുത്തുന്നതിനുള്ള സുപ്രീം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഒരിടയ്ക്ക് ടെലികോം ഡിപ്പാർട്ടമെന്റ് ഇക്കാര്യത്തില്‍ സമയപരിധി പ്രഖ്യാപിച്ചിരുന്നു. ഇത് ‘ പടര്‍ന്നു പന്തലി’ ക്കാന്‍ ടെലിംകോം കമ്പനികള്‍ക്ക് ഒരു അവസരമായി മാറുകയായിരുന്നു. അതായത് മൊബൈല്‍ നമ്പര്‍ റീ വെരിഫിക്കേഷന്റെ ഭാഗമായി പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള അവസരം. തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ റദ്ദാകുമെന്ന ഭയവും ഇതിന് വേഗത കൂട്ടാനായി ടെലികോം ഓപ്പറേറ്റര്‍മാരുടെ ഗംഭീര ക്യാപെയ്‌നുകളും തകൃതിയായതോടെ ഉപഭോക്താക്കള്‍ പെയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടെന്ന പ്രലോഭനത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു.
ഈ വര്‍ഷം ജൂണ്‍ 9 മുതല്‍ ഒക്‌ടോബര്‍ അവസാനം വരെ 2.3 ദശലക്ഷം എല്‍ പി ജി ഉപയോക്താക്കളുടെ 47 കോടി രൂപയിലേറെ സബ്‌സിഡിയാണ് അവരുടെ പതിവ് ബാങ്ക് അക്കൗണ്ടിലേക്ക് പോകാതെ എയര്‍ടെല്‍ പെയ്‌മെന്റ്‌സ് അക്കൗണ്ടുകിലേക്ക് പോയതെന്ന് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകളെ ആധാരമാക്കി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതോടെ ഒട്ടേറെ പേര്‍ പരാതിയുമായെത്തി. എല്‍ പി ജി സബ്‌സിഡി ലഭിക്കാതെ വന്നപ്പോഴാണ് ഉപഭോക്താക്കളില്‍ പലരും ഈ കുരുക്കിനെക്കുറിച്ച് ബോധവാന്മാരായത്.
അനുമതി ആവശ്യമില്ലാത്ത, പരിഹാസ്യമായ ഒരു നിയമത്തിന്റെ പേരിലാണ് സബ്‌സിഡി പെയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് വഴിമാറിയെത്തിയത്. ” അതായത് സബ്‌സിഡി ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ അനുസരിച്ച് എല്‍പിജിയുടെ സബ്‌സിഡി ഗുണഭോക്താവിന്റെ ഏറ്റവും അവസാനം ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. ”
3. എയര്‍ടെല്‍ പെയ്‌മെന്റ്്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ വളര്‍ച്ച
# 2017 മാര്‍ച്ച് അവസാനം: 68.33 കോടി രൂപ
# 2017 ആഗസ്റ്റ്് അവസാനം : 177.05 കോടി
# 2017 സെപ്റ്റംബര്‍ അവസാനം : 224.03 കോടി
എയര്‍ടെല്ലിന്റെ വാദമനുസരിച്ച് അവര്‍ക്ക് 20 ദശലക്ഷം അക്കൗണ്ടുകളുണ്ടെന്നാണ്. അതുവഴി പ്രതിമാസം 1200 കോടി രൂപ വരുമാനമുണ്ടെന്നും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ