നോര്‍ത്ത് ചിത്താരി മദ്രസയില്‍ ദീനി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമറുല്‍ ഫാറൂഖ് മൗലവിക്ക് ആദരവും യാത്രയയപ്പും നല്‍കി
കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി മദ്രസയില്‍ ദീനി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമറുല്‍ ഫാറൂഖ് മൗലവിക്ക് മുസ്ലീം ജമാഅത്ത് കമ്മിറ്റി ആദരവും യാത്രയയപ്പും നല്‍കി. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് അസീസിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ അഷറഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പൈക്ക മുഖ്യ പ്രഭാഷണം നടത്തി. ഫാ റുഖ് മൗലവി മറുപടി പ്രസംഗം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, സി ബി കരിം, മുഹമ്മദ് പി ടികയില്‍, ഫൈസല്‍ ചിത്താരി, ബഷീര്‍ വി.വി., ഹമീദ് പി., ഹുസൈന്‍ സി.എച്ച്.അബ്ദുള്‍ ജബ്ബാര്‍ സി.എച്ച്, ഹസ്സന്‍യാ ഫാ, സുബൈര്‍ ജാട്ടാഷ്, മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ ചിത്താരി, ആസിഫ് സി.കെ., അബ്ദുള്‍ റഹ്മാന്‍ ഹാജി, സലീം ബാരിക്കാട്, മീത്തല്‍ കഞ്ഞാമ്മദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി ഹാജി, മാഹിന്‍ സിദ്ദിഖ്, സാലി ഹാജി, സി.എച്ച്.അബൂബക്കര്‍ ഹാജി, സി.ബി.യുനസ് സലീം, എന്നിവര്‍ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ