കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നീലേശ്വരം അഴിത്തലയില്‍ ബോട്ട് മുങ്ങി കാണാതായ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കടപ്പുറത്തെ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ ഹോസ്ദുര്‍ഗ് കടപ്പുറത്തിന് സമീപത്തെ പുറം കടലില്‍ കണ്ടെത്തി. അന്യ സംസ്ഥാന മല്‍സ്യ ബന്ധന ബോട്ടിലുളളവരാണ് പുറം കടലില്‍ സുനില്‍കുമാറിന്റെ മൃതദേഹം പൊന്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ കാസര്‍കോടെ ഒരുവ്യക്തിയെ ബന്ധപ്പെടുകയും. അവര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും ചെയ്തു. കലക്ടര്‍ ബോട്ടിലുള്ളവരോട് അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും അങ്ങോട്ട് നീലേശ്വരത്തെ തീരദേശ പൊലിസുകാരെ അയച്ചു. തുടര്‍ന്ന് മൃത ദേഹം സുനില്‍കുമാറിന്റെത് തന്നെയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. മൃതദേഹം തീരദേശ പൊലിസ് നീലേശ്വരം അഴിത്തലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അവിടെ നിന്ന് ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് ഇന്ന് തന്നെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കടപ്പുറത്തെ വീട്ടിലെത്തിക്കും. പോസ്റ്റ് മോര്‍ട്ടം വേഗത്തിലാക്കാനായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ