തിങ്കളാഴ്‌ച, ഡിസംബർ 04, 2017
കണ്ണൂര്‍ നടുവില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എം ജോസഫ് അടക്കം ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കും പതിമൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും അക്രമിക്കപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടുവില്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ താണയില്‍ ബി.ജെ.പി,സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ