തിങ്കളാഴ്‌ച, ഡിസംബർ 04, 2017
തിരുവനന്തപുരം: മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസില്‍ ഇടം നേടിയത്. നേരത്തെ ഏകദിന ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല.

വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ഉപനായകന്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലിലെയും രഞ്ജിക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് ബേസില്‍ തമ്പിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ