കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയായ ഹോം നേഴ്‌സിന്റെ ബാഗില്‍ നിന്നും 18 പവന്‍ സ്വര്‍ണ്ണവും 72,000 രൂപയും കാണതായതെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. കൊല്ലം പന്ന്യം സ്വദേശിനിയും കണ്ണൂര്‍ ഹോം നേഴ്‌സുമായ അനില(29)യുടെ ബാഗില്‍ നിന്നാണ് കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ സ്വര്‍ണ്ണവും പണവും കാണതായത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസില്‍ യാത്ര ചെയ്ത യുവതി കാഞ്ഞങ്ങാട്ടെത്തി ബാഗ് തുറയ്ക്കാന്‍ നോക്കിയപ്പോഴാണ് ബാഗിന്റെ അടിവശം കീറി സ്വര്‍ണ്ണവും പണവും മോഷ്ടിച്ച വിവരം അറിഞ്ഞത്.
തുടര്‍ന്നാണ് യുവതി ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. മയ്യിലലിലെ ജോലി സ്ഥലത്ത് നിന്ന് കാഞ്ഞിരടുക്കത്തെ സുഹൃത്തിനെ കാണാന്‍ എത്തിയതാണ് താന്നെന്ന് യുവതി പൊലിസിനോട് വെളിപ്പെടുത്തി. താന്‍ വിവാഹത്തിന് സ്വരുക്കൂട്ടി വെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് മോഷ്ടിക്ക പ്പെട്ടതെന്ന് യുവതി ത ന്റെ പരാതിയില്‍ പറയുന്നു. ഹോസ്ദുര്‍ഗ് പൊലിസ് യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ