ചൊവ്വാഴ്ച, ഡിസംബർ 05, 2017
കാഞ്ഞങ്ങാട്: അജാനൂര്‍ റൈഞ്ച് മദ്‌റസ മാനേജ്‌മെന്റ് നബിദിന സമ്മേളനവും സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് ജേതാക്കളെ അനുമോദിക്കല്‍ പരിപാടിയും നടന്നു. പരിപാടിക്ക് തുടക്കം കറിച്ച് കൊണ്ട് അതിഞ്ഞാല്‍ ജമാ അത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. അതിഞ്ഞാല്‍ മദ്‌റസ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തെരുവത്ത് മുസ്സഹാജി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തൂല്‍ മുഅല്ലിമിന്‍ ജില്ലാ പ്രസിഡന്റ് ടി.പി.അലി ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുസമ്മദ് പുക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.ശറഫുദ്ദിന്‍ ബാഖവി, നൗഷാദ് കൊത്തിക്കാല്‍, കെ.വി.ദാവൂദ് ഹാജി, അശറഫ് ദാരിമി, ഫാന്‍സി മുഹമ്മദ്കുഞ്ഞി, സ്വാലിഹ് കടവത്ത്, കെ.കെ.അബ്ദുല്ല ഹാജി, കെ.വി.ദാവൂദ് ഹാജി, അശറഫ് ദാരിമി അബ്ദുള്‍ അസീസ് മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ