ചൊവ്വാഴ്ച, ഡിസംബർ 12, 2017
കാഞ്ഞങ്ങാട്: ജീവകാരുണ്യ മേഖലയില്‍ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപ രേഖ തയ്യാറാക്കി സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിന്റെ മൂല്യങ്ങള്‍ എന്നും കാത്തു സൂക്ഷിക്കുവാനും, പരസ്പര സഹവര്‍ത്തിത്വത്തോടുകൂടി, പങ്കുവെക്കലിന്റെയും, സ്‌നേഹത്തിന്റെയും മാതൃകയിലൂടെ മുന്‍പോട്ടു നീങ്ങുവാനും നാടിനെ പര്യാപ്തമാക്കുമെന്നും മുന്‍ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ പി എ ഉസ്താദ് നഗറില്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹം 'ഖിറാന്‍-2018' സ്വാഗതം സംഘം ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ എസ് യു ജില്ലാ പ്രസിഡന്റ് നോയൽ ടോം ജോസ്, ഇസ്മായിൽ ചിത്താരി, എം കെ മുഹമ്മദ്കുഞ്ഞി, പി ബി ഇബ്രാഹീം ഹാജി, ചിത്താരി അബ്ദുള്ള ഹാജി, അൻസാരി മാട്ടുമ്മൽ, നബീല്‍ ബടക്കന്‍, ഹംസ ഖാജ, റഷീദ് കൂളിക്കാട്,  അമീൻ മാട്ടുമ്മൽ, അഷ്റഫ് തായൽ, ഏ.കെ അബദുൾ റഹ്മാൻ, ശഫീഖ് പ്രസ്സ്, സുബൈർ കെ.എം.കെ എന്നിവര്‍ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ