മുക്കത്തെ കാലിക്കറ്റ് റോഡിലെ 53-മത് ഷോറൂം രാവിലെ പത്ത് മണിക്കും, മണ്ണാർക്കാട്ടെ 54-മത് ഷോറൂം വൈകീട്ട് നാല് മണിക്കും ഉദ്‌ഘാടനം ചെയ്യും.
പ്രശസ്ത സിനിമ താരം രാജീവ് പിള്ള, ഫെയ്സ്ബുക്ക് ഫെയിം അജ്മൽ ഖാന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ബിസിനസ് രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
2008 ൽ പ്രവർത്തനമാരംഭിച്ച അഡ്ഡ്രസ്സ് മെൻസ് അപ്പാരൽസ് തങ്ങളുടെ ബ്രാന്റിനെ 14 രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ജൂനിയര്‍ അഡ്രസിന്‍റെ ബ്രാന്‍ഡ്‌കളും ഉടൻ തന്നെ വിപണിയിലിറക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു. 2020 നുള്ളിൽ 100 ഔട്ട്‌ലെറ്റുകൾ, 2030 ഓടെ 1000 അഡ്ഡ്രസ്സ് ഔട്ട്‌ലെറ്റുകൾ തുറക്കുക എന്ന വലിയ ലക്ഷ്യവുമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന് അഡ്ഡ്രസ്സ് ഗ്രൂപ്പ് ചെയർമ്മാനും മാനേജിംഗ് ഡയറക്ടറുമായ ഷംസുദ്ദീൻ നെല്ലറ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ