തിങ്കളാഴ്‌ച, ഡിസംബർ 18, 2017
തൃശൂര്‍: ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്‌ടോപ് പൊട്ടിത്തെറിച്ച് തീപിടിച്ചു. ബാറ്ററി ചൂടായതിനെ തുടര്‍ന്ന് ലാപ്‌ടോപ് വച്ചിരുന്ന കിടക്കയിലേക്ക് തീ പടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. നാട്ടിക ബിഎഡ് സെന്ററിന് സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്പില്‍ ശിവരാമന്റെ വീട്ടിലാണ് ലാപ്‌ടോപ് പൊട്ടിത്തെറിച്ചത്.

ശിവരാമന്റെ മകള്‍ ഉപയോഗിക്കുന്ന ലാപ്‌ടോപാണ് ഇത്. ലാപ്‌ടോപ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴാണ് മെത്തയിലേക്കും തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ