തിങ്കളാഴ്‌ച, ഡിസംബർ 18, 2017
മഡോര : പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ. ഉത്തര്‍പ്രദേശിലെ മഥുരയിലെ മഡോറ ഗ്രാമ പഞ്ചായത്താണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിലൂടെ കഴിയുമെന്നാണ പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തല്‍.

ഉത്തര്‍പ്രദേശിലെ മിക്ക പഞ്ചായത്തുകളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള വിചിത്രമായ പല ഉത്തരവുകള്‍ കൊണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടും കുപ്രസിദ്ധമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ