തിങ്കളാഴ്‌ച, ഡിസംബർ 25, 2017
ഷാർജ: ഹൃസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ നാഷണൽ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പിന് ഷാർജ ഐഎംസിസി സ്വീകരണം നൽകി. ഷാർജാ ഇന്ത്യൻ അസോസിയേഷനിൽ  കെഎം കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ഖാൻ പാറയിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഷാർജാ ഐഎംസിസി നേതാക്കാളായ മനാഫ് കുന്നിൽ , മൊയ്തു ഹദ്ദാദ് , ഹനീഫ് തുരുത്തി , റഷീദ്‌ പാലക്കാട് , അൻവർ സലീം , ഹമീദ് കുന്നിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കുകയും  താഹിർ പൊറപ്പാട് സ്വാഗതവും ഉമർ പാലക്കാട് നന്ദിയും രേഖപെടുത്തി സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ