തിങ്കളാഴ്‌ച, ഡിസംബർ 25, 2017
ജെയ്പൂര്‍: പശുവിനെ കടത്തിയാല്‍ നിങ്ങളും കൊല്ലപ്പെടുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എയുടെ ഭീഷണി. രാഗംര്‍ ഗ്യാന്‍ ദേവ് അഹൂജയാണ് ഇത്തരത്തില്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പശുകടത്താരോപിച്ചു ഒരു യുവാവ് ജനക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ചപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സാക്കിര്‍ ഖാന്‍ എന്ന യുവാവിനാണ് ഇത്തരത്തില്‍ മര്‍ദ്ദനം ലഭിച്ചത്. ബാരിക്കേറ്റുകള്‍ തകര്‍ത്ത് മുന്നോട്ട് വന്ന വാഹനത്തിലായിരുന്നു എട്ട് പശുക്കളെ കടത്തിയത്.
പശു മാതാവാണ് അതിനാല്‍ അതിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ കൊലപ്പെടും. എന്നായിരുന്നു അഹൂജയുടെ മറുപടി. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ജെഎന്‍യു പ്രക്ഷോഭ സമയത്ത് ക്യാമ്പസില്‍ 300 കോണ്ടവും 200 മദ്യക്കുപ്പികളും എല്ലാ ദിവസവും കണ്ടെടുക്കുന്നുവെന്ന് പ്രസ്ഥാവാന ഇറക്കിയത് വിവാദമായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ