കൈതക്കാട് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ്; തീം സോംങ്ങ് സിഡി പ്രകാശനം ചെയ്തു
തിരുവനന്തപുരം: യൂണിറ്റി കൈതക്കാട് നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് വിഭവ സമാഹരണാർത്ഥം 2018 ഫെബ്രുവരി 1 മുതൽ 28 വരെ ചെറുവത്തൂർ - കൈതക്കാട് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് MPL 2018 ന്റെ തീം സോംങ്ങ് സിഡിയുടെ പ്രകാശനം തിരുവനന്തപുരം കോപറേറ്റീവ് ബാങ്ക് ടവർ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ഐ.എസ്.ആര്‍.ഓ മുൻ ചെയർമാൻ പത്മവിഭൂഷൺ ഡോ: ജി.മാധവൻ നായർ നിർവഹിച്ചു, തളിപ്പറമ്പ് എയറോസിസ് കോളേജ് ചെയർമാൻ ഡോ: ഷാഹുൽ ഹമീദ് കണ്ണൂർ, യൂണിറ്റി കൈതക്കാട് ജനറൽ സെക്രട്ടറി യു കെ കുഞ്ഞബ്ദുള്ള, എം.പി.എല്‍ കൺവീനർ ഇ കെ അബ്ദുൽ സമദ് എന്നിവർ ചേർന്ന് സി ഡി സ്വീകരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ