വ്യാഴാഴ്‌ച, ഡിസംബർ 21, 2017
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് കേരള സര്‍വകലാശാല സിന്‍ഡേക്കറ്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ആര്‍.എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണനയ്ക്ക് പോലും അര്‍ഹമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തക്ക കാരണമില്ല. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ചൂണ്ടിക്കാട്ടി മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. കൂട്ടുത്തരവാദം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ