വ്യാഴാഴ്‌ച, ഡിസംബർ 28, 2017
കൊച്ചി: എറണാകുളം പള്ളിമുക്കില്‍ ഇലക്‌ട്രോണിക്‌സ് കടയില്‍ തീപിടുത്തം. ഗോഡൗണില്‍ പാര്‍ക്കു ചെയ്തിരുന്ന 10 ബൈക്കുകള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണു പ്രാഥമിക വിവരം. മൂന്ന് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു വരുന്നു.

വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. നാലുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക്‌സ് കടയ്കിലാണു തീ പിടിച്ചത്. കൊച്ചി മെയര്‍ സൗമിനി ജയിന്‍ സ്ഥലം സന്ദര്‍ശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ