ന്യൂഡല്‍ഹി : ബി.ജെ.പി എംപിമാര്‍ തന്റെ ഫോണ്‍ സന്ദേശങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. ഡല്‍ഹിയില്‍ നടന്ന ബി.ജെ.പി പാര്‍ട്ടി സമ്മേളനത്തിലാണ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ മോഡി വിമര്‍ശനം ഉന്നയിച്ചത്.
തന്റെ സന്ദേശങ്ങള്‍ വായിക്കണമെന്നും 'നരേന്ദ്രമോഡി ആപ്' പിന്തുടരണമെന്നും മോഡി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. 2015 ജൂണിലാണ് 'നരേന്ദ്രമോഡി' എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ആപ്പിന്റെ ലക്ഷ്യം.
എംപിമാര്‍ നിര്‍ബന്ധമായും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും സന്ദേശങ്ങള്‍ മറ്റുള്ളവരിലേയ്ക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
എംപിമാരെ വിമര്‍ശിച്ച് മോഡി രംഗത്തെത്തുന്നത് ഇതാദ്യമല്ല. പാര്‍ലമെന്റില്‍ എംപിമാര്‍ എടുക്കുന്ന അനാവശ്യ അവധികളെ കുറിച്ചും മോഡി മുന്‍പ് വിമര്‍ശിച്ചിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ