വ്യാഴാഴ്‌ച, ഡിസംബർ 28, 2017
കൊച്ചി: ഭൂമികൈയ്യേറ്റം നടത്തിയെന്ന ആരോപണത്തിൽ പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.

എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജിൽ 11.50 സെന്റ് സ്ഥലം 2010 ൽ എം.ജി ശ്രീകുമാർ വാങ്ങിയിരുന്നു. ഇവിടെ കായൽ നികത്തി വീടുവച്ചെന്നാണ് കേസ്. കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചത്. മുളവുകാട് പഞ്ചായത്ത് അസ്സിസ്റ്റന്റ് എൻജിനീയർ നിയമ വിരുദ്ധമായി കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയെന്നു പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഫെബ്രുവരി 19ന് മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിജിലൻസ് യൂണിറ്റിനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ