വ്യാഴാഴ്‌ച, ഡിസംബർ 28, 2017
നോ​യി​ഡ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു വ​ഴി​തെ​റ്റി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഡ​ൽ​ഹി മെ​ട്രോ​യു​ടെ മ​ജ​ന്ത ലൈ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ന​ത്തി​നു വ​ഴി​തെ​റ്റി​യ​ത്. ഇ​ത് വ​ൻ സു​ര​ക്ഷാ വീ​ഴ്ച​യാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

ഇ​തേ​തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പോ​ലീ​സ് നേ​തൃ​ത്വം ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തെ ന​യി​ച്ച നോ​യി​ഡ പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി. വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ആ​ദ്യ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ഇ​വ​രാ​യി​രു​ന്നു. 

നോ​യി​ഡ​യി​ലെ മ​ഹാ​മ​യ ഫ്ളൈ​ഓ​വ​റി​ന​ടു​ത്തു​നി​ന്ന് ഇ​വ​ർ തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു പൂ​ർ​ണ​മാ​യി വ​ഴി​തെ​റ്റി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഡി​ജി​പി​യോ​ടു ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ